ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളി താലൂക്കിലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്ഓണാട്ടുകര കാർഷികമേഖലയിൽപ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകൾ പരിമിതമാണ്ഐതിഹ്യങ്ങളും നാട്ടറിവുകളുമാണ് ഏറെയും'കുലശേഖരപുരം എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് -ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളിൽ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാർഇദ്ദേഹം കവിയായിരുന്നെന്നും തിരുമൊഴി യുടെ കർത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാറുടെ പേരിൽ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്ന പേർ സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്അതുപോലെ ചേരരാജാക്കന്മാരുടെ സാമന്തന്മാർ താവളമടിച്ചിരുന്ന പ്രദേശങ്ങൾക്ക് ഈ പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുതെക്കൻ കേരളത്തിൽ "കുലശേഖരം, കുലശേഖരമംഗലം എന്നീ സ്ഥലനാമങ്ങളും നിലവിലുണ്ട്. മേൽപ്പറഞ്ഞ വംശങ്ങളുമായി ബന്ധപ്പെട്ട ഒരു രാജസ്ഥാനം എന്ന അർത്ഥത്തിൽ കുലശേഖരപുരം എന്ന പേർ ലഭിച്ചതാകാമെന്ന് കരുതുന്നതിൽ തെറ്റില്ല. ഈ പ്രദേശത്ത് കൊട്ടാരവും മറ്റുമുള്ള ഒരു രാജഭരണം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാൻ കാരണമുണ്ട്കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂർനീലികുളം ഭാഗത്ത് തകർന്ന കൊട്ടാരാവശിഷ്ടങ്ങൾ കുറേക്കാലം മുമ്പുവരെ ഉണ്ടാ യിരുന്നതായി പഴമക്കാർ പറയുന്നുകൂടാതെ രാജകൊട്ടാരവുമായി ബന്ധപ്പെട്ട വീടുകൾക്ക് പറയുന്ന കൊട്ടാരത്തിൽകോയിക്കൽമാളിയേക്കൽ എന്നിങ്ങനെ നിരവധി കുടുംബപ്പേരുകളും കുലശേഖരപുരത്ത് ഇന്നും നിലവിലുണ്ട്.