ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളി താലൂക്കിലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഓണാട്ടുകര കാർഷികമേഖലയിൽപ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകൾ പരിമിതമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളുമാണ് ഏറെയും. 'കുലശേഖരപുരം’ എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് -ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളിൽ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാർ, ഇദ്ദേഹം കവിയായിരുന്നെന്നും “തിരുമൊഴി” യുടെ കർത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാറുടെ പേരിൽ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്ന പേർ സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്
കൂടുതൽ വായിക്കുക