ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന

അരുൺരാജ് പി.ഡി

പ്രസിഡൻ്റ്

ഇ.റഹിയാനത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇർഷാദ് ബഷീർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എച്ച് എ സലാം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജിതാ ഷാലി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

താര ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളി താലൂക്കിലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഓണാട്ടുകര കാർഷികമേഖലയിൽപ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകൾ പരിമിതമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളുമാണ് ഏറെയും. 'കുലശേഖരപുരം’ എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് -ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളിൽ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാർ, ഇദ്ദേഹം കവിയായിരുന്നെന്നും “തിരുമൊഴി” യുടെ കർത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാറുടെ പേരിൽ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്ന പേർ സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്. അതുപോലെ ചേരരാജാക്കന്മാരുടെ സാമന്തന്മാർ താവളമടിച്ചിരുന്ന പ്രദേശങ്ങൾക്ക് ഈ പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെക്കൻ കേരളത്തിൽ "കുലശേഖരം”, “കുലശേഖരമംഗലം” എന്നീ സ്ഥലനാമങ്ങളും നിലവിലുണ്ട്. മേൽപ്പറഞ്ഞ വംശങ്ങളുമായി ബന്ധപ്പെട്ട ഒരു രാജസ്ഥാനം എന്ന അർത്ഥത്തിൽ കുലശേഖരപുരം എന്ന പേർ ലഭിച്ചതാകാമെന്ന് കരുതുന്നതിൽ തെറ്റില്ല. ഈ പ്രദേശത്ത് കൊട്ടാരവും മറ്റുമുള്ള ഒരു രാജഭരണം ഉണ്ടായിരുന്നുവെന്ന്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം