പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന
അരുൺരാജ് പി.ഡി
പ്രസിഡൻ്റ്
ഇ.റഹിയാനത്ത്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഇർഷാദ് ബഷീർ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
എച്ച് എ സലാം
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രജിതാ ഷാലി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
താര ആർ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളി താലൂക്കിലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഓണാട്ടുകര കാർഷികമേഖലയിൽപ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകൾ പരിമിതമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളുമാണ് ഏറെയും. 'കുലശേഖരപുരം’ എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് -ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളിൽ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാർ, ഇദ്ദേഹം കവിയായിരുന്നെന്നും “തിരുമൊഴി” യുടെ കർത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാറുടെ പേരിൽ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്ന പേർ സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്. അതുപോലെ ചേരരാജാക്കന്മാരുടെ സാമന്തന്മാർ താവളമടിച്ചിരുന്ന പ്രദേശങ്ങൾക്ക് ഈ പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെക്കൻ കേരളത്തിൽ "കുലശേഖരം”, “കുലശേഖരമംഗലം” എന്നീ സ്ഥലനാമങ്ങളും നിലവിലുണ്ട്. മേൽപ്പറഞ്ഞ വംശങ്ങളുമായി ബന്ധപ്പെട്ട ഒരു രാജസ്ഥാനം എന്ന അർത്ഥത്തിൽ കുലശേഖരപുരം എന്ന പേർ ലഭിച്ചതാകാമെന്ന് കരുതുന്നതിൽ തെറ്റില്ല. ഈ പ്രദേശത്ത് കൊട്ടാരവും മറ്റുമുള്ള ഒരു രാജഭരണം ഉണ്ടായിരുന്നുവെന്ന്...