വാർഷികധനകാര്യ പത്രിക 2022-23

കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം 27 അനിവാര്യ ചുമതലകളും അതോടൊപ്പം പൊതുചുമതലകളും ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്‍റെ ചുമതലകളുടെ നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, സേവന വിതരണം ജനകീയമാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാവശ്യമായ വകയിരുത്തലുകളോടൊപ്പം ഗ്രാമസഭകളില്‍ നിന്നുള്ള അഭിപ്രായങ്ങളും ഗ്രാമപഞ്ചായത്തിന് ലഭ്യമാകുന്ന മറ്റ് നിര്‍ദ്ദേശങ്ങളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. നമുക്കറിയാം ഭരണഘടനയുടെ 73-മത് അമെന്‍റ്മെന്‍റ് ആക്ട് പ്രകാരമാണ,് ലോക്കല്‍ ബോഡികള്‍ക്ക് നാം ഇന്ന് കാണുന്ന രീതിയിലുള്ള സ്റ്റാറ്റസ്, ഫണ്ടുകള്‍ എന്നിവ കൈവന്നിട്ടുള്ളത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണം ചില പദ്ധതികള്‍ക്ക് കൂടുതല്‍ തുക മാറ്റി വെക്കേണ്ടി വരുമ്പോള്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യത കുറവ് വരുമെന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നു. ഗുണപരമായ മാറ്റങ്ങള്‍ ഒരു സമൂഹത്തില്‍ ഉണ്ടാക്കുന്നതിനുള്ള കൂട്ടായ ശ്രമമാണ് പ്രദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
    നമ്മുടെ പഞ്ചായത്തിന്‍റെ അഭിമാന പദ്ധതിയായ ലൈഫ് പാര്‍പ്പിട പദ്ധതി മുതല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വരെ നിറം നല്‍കുന്നതിന് ഈ ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്. 2011 ലെ സൈന്‍സസ് പ്രകാരം കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്‍റെ ആകെ ജനസംഖ്യയില്‍ 50.6% സ്ത്രീകളാണ്.  അവരുടെ ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ശ്രദ്ധ ഊന്നിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനും സ്വയം തൊഴിലിനും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. കുടിവെള്ളം, ഗതാഗതം , ആരോഗ്യം, ഊര്‍ജ്ജം, കൃഷി തുടങ്ങിയ സകല മേഖലകളേയും ഈ ബജറ്റ് സ്പര്‍ശിച്ചിട്ടുണ്ട്. 
        പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിട്ടുള്ള ഈ ബജറ്റ് വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നതിന് വൈസ് പ്രസിഡന്‍റ് ശ്രീ.എ.നാസര്‍ അവര്‍കളെ ക്ഷണിക്കുന്നതിനോടൊപ്പം മഹാത്മജിയുടെ ഒരു വചനം കൂടി ഓര്‍മ്മപ്പെടുത്തുന്നു ڇശ്രമത്തിലാണ് ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉണ്ടാകുന്നത്. സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു

  • ആസ്തി ബാധ്യത
  • ക്യാഷ് ഫ്ലോ
  • വരവുകളും ചെലവുകളും
  • രസീപ്റ്റ് ആന്‍റ് പേയ്മെന്‍റ്
  • ബാലൻല് ഷീറ്റ്